ലിമ: പെറുവിലെ മാച്ചു പിച്ചു വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും 40 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഒരേ ട്രാക്കിൽ രണ്ടു ട്രെയിനുകൾ എതിർദിശകളിൽനിന്നു വന്നു കൂട്ടിയിടിക്കുകയായിരുന്നു. ഒരു ട്രെയിനിന്റെ ഡ്രൈവറാണു മരിച്ചത്. പരിക്കേറ്റതിൽ 20 പേരുടെ നില ഗുരുതരമാണ്. അപകടത്തെത്തുടർന്ന് ധാരാളം വിനോദസഞ്ചാരികൾ കുടുങ്ങിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഇൻക സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ നിലനിൽക്കുന്ന മാച്ചു പിച്ചു ലോകത്തിലെ ഏറ്റവും പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്.